പന്തീരാങ്കാവ്: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കൊടൽ നടക്കാവ് യുവജന വായനശാല ആൻഡ് ആർട്‌സ്‌ ക്ളബ്ബ്​ പ്രവർത്തകർ ​​ വായനശാല പരിസരവും കൊടൽ നടക്കാവ് അങ്ങാടിയും ശുചീകരിച്ചു. പ്രസിഡന്റ് സി.പി.മോഹനൻ ഉ​ദ്​ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് കെ.ടി.സുധാകരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.സി.സുരേഷ് എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി ഇ.രാഘവൻ സ്വാഗതവും ടി.പി.സജിത നന്ദിയും ​ പറഞ്ഞു.