sister
സിസ്റ്റർ എൽസീന

കൽപ്പറ്റ: ഫ്രാൻസിസ്കൻ ക്ളാര സഭ രാജസ്ഥാൻ മരിയറാണി പ്രൊവിൻസിലെ സിസ്റ്റർ എൽസിന (സി.വി.മറിയക്കുട്ടി, 82) നിര്യാതയായി.

കേരളത്തിലും രാജസ്ഥാനിലുമായി വിവിധ സ്കൂളുകളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാല പൂവരണിയിലെ പരേതനായ ആന്റണി വർക്കിയുടെയും അന്നയുടെയും മകളാണ്. സഹോദരങ്ങൾ: പരേതനായ പാപ്പച്ചൻ, പരേതനായ മാമിക്കുട്ടി, അച്ചാമ്മ, അപ്പച്ചൻ, ഔസേപ്പച്ചൻ, കുട്ടിയമ്മ.

സംസ്കാരം കണിയാമ്പറ്റ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടന്നു.