കൽപ്പറ്റ: കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരിൽ 198 പേർ കൂടി നിരീക്ഷണ കാലം പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 8 പേർ ഉൾപ്പെടെ 12 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പുതുതായി നിരീക്ഷണത്തിലായ 169 പേർ ഉൾപ്പെടെ 3755 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇതിൽ 1596 പേർ കൊവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 1627 സാമ്പിളുകളിൽ 1461 ആളുകളുടെ ഫലം ലഭിച്ചതിൽ 1437 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 161 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും 1667 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 1429 എണ്ണവും നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 65 പേർക്ക് കൗൺസലിംഗ് നൽകി.

കണ്ടെൻമെന്റ് സോണിൽ നിന്നൊഴിവാക്കി
മീനങ്ങാടി പഞ്ചായത്തിലെ പത്താം വാർഡിനെ കണ്ടെൻമെന്റ് സോണിൽ നിന്നൊഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.