കടലുണ്ടി: സി.പി.ഐ ആവിഷ്ക്കരിച്ച അതിജീവനം കാർഷിക മുന്നേറ്റ പദ്ധതിയുടെ ഭാഗമായി കടലുണ്ടിയിൽ ജനകീയ കൂട്ടായ്മയിൽ മരച്ചീനി കൃഷി ആരംഭിച്ചു. കടലുണ്ടി പഞ്ചായത്ത് 9-ാം വാർഡിലെ ഇട്ടിമംഗലത്ത് എ.പി.കൃഷ്ണൻ നൽകിയ 35 സെന്റ് സ്ഥലത്താണ് കൃഷി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, കൃഷി ഓഫീസർ കെ.എൽ.അപർണ, അസി.കൃഷി ഓഫീസർ എസ്.ഷിബു, എ.ടി.സുബ്രമണ്യൻ, ചെറുകാട്ട് കൃഷ്ണൻ, പാലക്കാടൻ അശോകൻ എന്നിവർ പ്രസംഗിച്ചു. എൻ.ബാലകൃഷ്ണൻ, സി.കെ.രാമചന്ദ്രൻ, സി.കെ. അപ്പുക്കുട്ടൻ , എൻ.പി.ഭാരതി, കെ.സുനിത എന്നിവർ നേതൃത്വം നൽകി.