പേരാമ്പ്ര: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം'എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മഴക്കാല പൂർവ ശുചീകരണം പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ശുചീകരണ യജ്ഞത്തിൽ പ്രവർത്തകരുടെ വീടും പരിസരവും, പൊതുസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ വൃത്തിയാക്കും. മുൻ പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അലി തങ്ങൾ പാലേരി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് തുറയൂർ, പി.സി.മുഹമ്മദ് സിറാജ്, യു.സി.ഷംസുദ്ധീൻ, എം.കെ.അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.