road
തൊട്ടിൽപ്പാലം ചുരം റോഡ് കാടുകയറിയ നിലയിൽ

കുറ്റ്യാടി: റോഡരികിലെ കാടുവെട്ടുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥ തൊട്ടിൽപ്പാലം -വയനാട് ചുരം റോഡിലെ യാത്ര ദുഷ്ക്കരമാക്കുന്നു. പക്രംതളം ഭാഗത്താണ് റോഡിലേക്ക് കാട്ടുചെടികൾ വളർന്ന് കയറിയിരിക്കുന്നത്. വയനാട്ടിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിലേക്ക് കാട്ടുചെടികൾ പടർന്നത് ചെറുവാഹന യാത്രക്കാരെയാണ് ഏറെ കഷ്ടത്തിലാക്കുന്നത്. ഇരു ദിശകളിൽ നിന്നുമെത്തുന്ന വാഹനങ്ങൾ കാട് ഒഴിവാക്കിയെടുക്കുന്നത് അപകടത്തിന് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ഒരുവശം ആഴമേറിയ സ്ഥലവും മറുവശം ചെങ്കുത്തായ പാറയുമാണ്.