കക്കട്ടിൽ: കൊവിഡ് പശ്ചാത്തലത്തിൽ കാർഷിക മേഖലയെ സഹായിക്കുന്നതിന് നബാർഡിന്റെയും കേരള ബാങ്കിന്റെയും സഹായത്തോടെ നടപ്പിലാക്കുന്ന കാർഷിക വായ്പാ പദ്ധതിയുടെ ഉദ്ഘാടനം കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിൽ പ്രസിഡന്റ് കെ.കൃഷ്ണൻ നിർവഹിച്ചു. ബാങ്ക് മെമ്പർമാർക്ക് 2 ലക്ഷം രൂപ വരെ 6.8 ശതമാനം നിരക്കിൽ കാർഷിക വായ്പ ലഭിക്കും. സ്വർണ്ണ പണയ കാർഷിക വായ്പയായും ഈ പദ്ധതി ഉപയോഗപ്പെടുത്താം. ചടങ്ങിൽ ബാങ്ക് ഡയറക്ടർ കെ.കെ. ദിനേശൻ , സെക്രട്ടറി ദയാനന്ദൻ , അസി.സെക്രട്ടറി കെ.ടി. വിനോദൻ, ചീഫ് അക്കൗണ്ടന്റ് എം.ഗീത, ഹെഡ്. ഓഫീസ് മാനേജർ പി.സജിത്ത് കുമാർ , ബ്രാഞ്ച് മാനേജർമാരായ എം.ബാബു, വി.പി. മോഹൻ കുമാർ, ജീവനക്കാരായ കെ. അനീഷ്, കെ.ടി. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.