raghavan
മലബാർ നിർമ്മാണ തൊഴിലാളി സഹകരണ സംഘം നൽകുന്ന പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം എം.കെ.രാഘവൻ എം.പി നിർവഹിക്കുന്നു

ഒളവണ്ണ: മലബാർ നിർമ്മാണ തൊഴിലാളി സഹകരണ സംഘം ഒളവണ്ണയിലെ 1000 വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഓച്ചേരി വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമണി വിശ്വൻ, പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.മുരളീധരൻ, സംഘം ഡയറക്ടർമാരായ പ്രസാദ് ചെറയക്കാട്ട്, നിഷാദ് മണങ്ങാട്ട്, ബാലൻ നായർ, സി.വിശ്വനാഥൻ, എം. അപ്പുണ്ണി എന്നിവർ പ്രസംഗിച്ചു.