വടകര: സമഗ്ര അഴുക്കുചാൽ പദ്ധതി ആവിഷ്ക്കരിക്കുക, വടകരയിലെ ഉൾനാടൻ ജലഗതാഗതം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വടകരയിൽ നിൽപ്പ് സമരം നടന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ഐ.മൂസ ഉദ്ഘാടനം ചെയ്തു. തോട് സംരക്ഷണ സമിതി ചെയർമാൻ ശശിധരൻ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു. കളത്തിൽ പീതാംബരൻ, ആസിഫ് കുന്നത്ത്, വാർഡ് കൗൺസിലർ എൻ.പി.എം.നഫ്സൽ, ബാബു ഒഞ്ചിയം, പി.കെ.വൃന്ദ, ജയദാസ് കാടോട്ടി, കെ.കെ.കൃഷ്ണദാസ്, ഫൈസൽ തങ്ങൾ, രാഹുൽദാസ് പുറങ്കര തുടങ്ങിയവർ പ്രസംഗിച്ചു.