കോഴിക്കോട്: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഐസക് അറയ്ക്കലിന്റെ നിര്യാണത്തിൽ കാലിക്കറ്റ് പ്രസ് ക്ലബിൽ ചേർന്ന യോഗം അനുശോചിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.ബാലഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.കുട്ടൻ, മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, സീനിയർ ജേണലിസ്റ്റ്സ് ഫോറം സെക്രട്ടറി കെ.പി.വിജയകുമാർ, കെ.മൊയ്തീൻകോയ, പി.ജെ.മാത്യു, കെ. മധുസൂദനൻ കർത്ത എന്നിവർ സംസാരിച്ചു. ട്രഷറർ ഇ.പി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.കെ.സജിത്ത് സ്വാഗതം പറഞ്ഞു.