കോഴിക്കോട്: ഒാർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ദി​വസ വേതനത്തിന് ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ് , മുൻ പരിചയ സർട്ടിഫിക്കറ്റ് , ബയോഡാറ്റ എന്നിവ സഹിതം ഈ മാസം 30ന് മെഡിക്കൽ ഓഫീസർ മുമ്പാകെ ഹാജരാകണം. സ്ഥലം: ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രം. ഒഴിവുകൾ: 1 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (3 ഒഴിവ്), യോഗ്യത: പ്ലസ്ടു, എ.എൻ.എം സർട്ടിഫിക്കറ്റ് കോഴ്സ്. അഭി​മുഖം രാവിലെ 10.30.

2. ഡാറ്റ എൻട്രി ഓപ്പറേറ്റർ (ഒഴിവ് 1 ),യോഗ്യത: Degree With PGDCA, അഭിമുഖം 12. 00 മണി.