കൽപ്പറ്റ: ഷോക്കേറ്റ് മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹവുമായി കോഴിക്കോട് നിന്ന് മധ്യപ്രദേശിലേക്ക് പോയി തിരികെ വരികയായിരുന്ന ആംബുലൻസ് ഡ്രൈവറെയും സഹായിയെയും കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ ബൈപാസിൽ വച്ചാണ് കെ.എൽ.11 ആർ 1806 നമ്പർ ആംബുലൻസ് കഞ്ചാവുമായി പിടികൂടിയത്.
കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കൊതൂർ വീട്ടിൽ റിയാസ് (36) കുറുവാറ്റുർ കുഞ്ഞങ്ങൽ വീട്ടിൽ ഹലീൽ (35) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം വയനാട് നർക്കൊട്ടിക്‌സെൽ ഡിവൈ.എസ്.പി റജികുമാറും ആന്റി നർക്കോട്ടിക് സെൽ അംഗങ്ങളും ചേർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.