കോഴിക്കോട്: പ്രവാസികൾക്കുള്ള സൗജന്യ ക്വാറന്റൈൻ തുടരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന സർവകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ചയിൽ ബി.ജെ.പി നാലു നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. പ്രവാസികളും അന്യസംസ്ഥാനക്കാരും തിരിച്ചെത്തുന്നതിൽ സർക്കാരിന് താത്പര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ നിന്ന് മനസിലാവുന്നത്. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെ എത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നു സുരേന്ദ്രൻ കൂട്ടിച്ചേർത്തു.