news

കുറ്റിയാടി: സി.പി.ഐയുടെ നേതൃത്വത്തിലുള്ള അതിജീവനം കാർഷിക മുന്നേറ്റ പദ്ധതിയുടെ ഭാഗമായി വേളത്ത് നെൽക്കൃഷി ആരംഭിച്ചു. പെരുവയൽ, പെരുവയൽ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പുത്തൂർ താഴ പടശേഖരത്തിലെ മൂന്ന് ഏക്കറിലാണ് കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കുറ്റിയാടി മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ വിത്തെറിഞ്ഞ് നിർവഹിച്ചു. ബി.കെ.എം.യു ജില്ലാ സെക്രട്ടറി പി.കെ. ദാമോദരൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി. ബിനൂപ്, പി. സുനിൽകുമാർ, എം. വിജയൻ, പി.പി. യൂസഫ്, എം. രാജൻ, പരപ്പിൽ ബാലൻ, തിരുമംഗലത്ത് ശ്രീധരൻ എന്നിവർ പങ്കെടുത്തു.