news
കുറ്റ്യാടി കുളങ്ങരത്താഴ റോഡരികിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ

കുറ്റ്യാടി: നാദാപുരം കുളങ്ങരത്താഴ പള്ളിക്കു സമീപത്തെ തണൽ മരങ്ങൾ യാത്രക്കാരെ ഭീതിയിലാക്കുന്നു. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ വലിയ വാഹനങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്. ബസുകൾ, ട്രക്കുകൾ എന്നീ വാഹനങ്ങളുടെ മേൽ ഭാഗം ഉരഞ്ഞ് മരത്തിന്റെ പകുതിയും തേഞ്ഞു പോയതായി കാണാം. നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാന പാതയിൽ ചരക്കു ലോറികൾ മരത്തിൽ തട്ടി ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് പതിവാണ്. കാറ്റടിച്ചാൽ റോഡിലേക്ക് വീഴാൻ പാകത്തിലായ മരങ്ങൾ എത്രയും വേഗം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.