പേരാമ്പ്ര: കേന്ദ്ര സർക്കാർ കാർഷിക മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ അഖിലേന്ത്യാ കിസാൻ സഭ ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ ധർണ നടത്തി. കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പേരാമ്പ്ര പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.നാരായണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ടി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ സ്വാഗതം പറഞ്ഞു. പപ്പൻ നായർ, അനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മേപ്പയ്യൂർ പോസ്റ്റോഫീസിനു മുന്നിൽ കിസാൻ സഭ ജില്ലാ അസി.സെക്രട്ടറി യൂസഫ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കെ.എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.എം.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ചങ്ങരോത്ത് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ നടന്ന ധർണ മണ്ഡലം പ്രസിഡന്റ് ഒ.ടി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ശ്രീധരവാര്യർ അദ്ധ്യക്ഷത വഹിച്ചു. പി.ശിവദാസൻ സ്വാഗതം പറഞ്ഞു. കീഴരിയൂർ പോസ്റ്റോഫീസിനു മുന്നിൽ സി.പി.ഐ ജില്ലാ കൗൺസിലംഗം സി.ബിജു ഉദ്ഘാടനം ചെയ്തു. ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി.ബാലൻ സ്വാഗതം പറഞ്ഞു. വി.കെ.നാരായണൻ, പി.കെ.കുഞ്ഞിക്കണ്ണൻ, എൻ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ആവള ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ സി.പി.ഐ ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി കൊയിലോത്ത് ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എ.ബാലക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണൻ, കെ.ടി.സത്യൻ എന്നിവർ പങ്കെടുത്തു .
ചക്കിട്ടപാറ പോസ്റ്റോഫീസിനു മുന്നിൽ ടോമി ഉദ്ഘാടനം ചെയ്തു. പ്രേമൻ നടുക്കണ്ടി സ്വാഗതം പറഞ്ഞു.
കാരയാട് പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ ലോക്കൽ അസി.സെക്രട്ടറി രാജൻ ഏക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. വേണു അരിക്കുളം അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.രാജൻ സ്വാഗതം പറഞ്ഞു.
കുറ്റ്യാടി കുറിച്ചകം പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ സി.പി.ഐ വേളം ലോക്കൽ സെക്രട്ടറി സി. രാജീവൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കമ്മന നാണു, സി.മോളി, പി.കെ. നാണു എന്നിവർ പങ്കെടുത്തു. പൂളക്കൂൽ ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ കിസാൻ സഭ മണ്ഡലം ജോയിന്റ് സെക്രട്ടറി കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ഒ.പി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.കണാരൻ, എൻ.പി.കുഞ്ഞിരാമൻ, ടി.കണാരൻ, വാച്ചാക്കുനി നാണു എന്നിവർ പങ്കെടുത്തു.
മൊകേരിയിൽ നടന്ന ധർണ കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു.
സി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.പ്രഭാകരൻ മാസ്റ്റർ, കെ.എം.പ്രിയ, വി.പി .നാണു, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.