കോഴിക്കോട്: നാളികേര വില കിലോയ്ക്ക് 50 രൂപ നിരക്കിൽ സംഭരിക്കുക, റബർ വില സ്ഥിരതാ ഫണ്ട് 200 രൂപയാക്കി സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് (എം) കളക്‌ടറേറ്റിന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. ബേബി കാപ്പുകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.നാരായണൻ , എൻ.വി.ബാബുരാജ്, അരുൺ തോമസ്, പി.പി.ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.