കുന്ദമംഗലം: പന്തീർപാടത്ത് റോഡും തോടും യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരിച്ചു. ലോക്ക് ഡൗണിന് ശേഷം പുഴക്കൽ ബസാറിൽ കാട് നിറഞ്ഞ് കാൽനട യാത്ര പ്രയാസമായിരുന്നു.
വാർഡ് മെമ്പർ എം.ബാബു മോൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ. ഉസൈൻ, കെ.കെ.ഷംസു, നജീബ് പാലക്കൽ എന്നിവർ നേതൃത്വം നൽകി. എം.വി.റഫീഖ്, കെ.കെ.കബീർ, ബാബു, കെ.കെ.ഷഫീക്, അൽത്താഫ് പാച്ചോല, അക്ബർ, റിൻഷാദ്, ഹസിർ, ഷാനിൽ, എം.ഫിനു, എം.ഷഫീക്, അജ്മൽ, റമീസ്,.ഫസൽ, ഷംനാദ്, മഷ്ഹൂദ്, റാഷിദ്, ദിൽഷാദ്, നിസാം എന്നിവർ പങ്കെടുത്തു.