മുക്കം: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകർ വിവിധ പോസ്റ്റോഫീസുകൾക്കു മുന്നിൽ ധർണ നടത്തി. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി അള്ളി പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ കെ.ഷാജികുമാർ ഉദ്ഘാടനം ചെയ്തു. എം.രവീന്ദ്രൻ, പി.കെ.രാമൻകുട്ടി, പി.ബിനു, രാമൻ നെല്ലായ്, പി.ഗോപാലൻ എന്നിവർ പങ്കെടുത്തു. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് പോസ്റ്റോഫീസിനു മുന്നിൽ കിസാൻ സഭ തിരുവമ്പാടി മണ്ഡലം സെക്രട്ടറി വി.എ.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എം.കെ.ഉണ്ണിക്കോയ, വാഹിദ് കൊളക്കാടൻ, പി. രാമൻ, ബിജു പുലകുടിയിൽ എന്നിവർ പങ്കെടുത്തു.