news
ചേവായൂർ എ.യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം വാർഡ് കൗൺസിലർ വി.ടി.സത്യൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ചേവായൂർ എ.യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും പി.ടി.എയും ചേർന്ന് ഭക്ഷ്യക്കിറ്റും നോട്ടു പുസ്തകങ്ങളും വിതരണം ചെയ്തു. വാർഡ് കൗൺസിലർ വി.ടി.സത്യൻ ഉദ്ഘാടനം ചെയ്തു.
സാമൂഹിക അകലം പാലിക്കേണ്ടതിനാൽ സ്‌കൂളിലും കുറ്റിക്കാട്ടൂരിലും വിതരണ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. കുറ്റിക്കാട്ടൂരിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സുരേഷ് കുമാർ കൂടത്തിങ്ങൽ, പി.ടി.എ പ്രസിഡന്റ് മുരളീ പ്രസാദ്, പ്രധാനാദ്ധ്യാപകൻ എ.സുനിൽകുമാർ, ടി.പി.സുബൈർ, കെ.ഷാജു, കെ.നിന്ദു, പി.എം. ബീന, പ്രകാശൻ, പി.സുധ, എ.വി.ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.