കൊയിലാണ്ടി: കോതമംഗലം സർക്കാർ എൽ.പി.സ്‌കൂളിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ പ്രധാനാദ്ധ്യാപിക ടി.കെ.ഇന്ദിര മേയ് 31ന് വിരമിക്കുന്നു.
ജില്ലയിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ ലോവർ പ്രൈമറി സ്‌കൂളാണിത്. വിവിധ ജില്ലകളിലായി നാലു സ്‌കൂളുകളിൽ സേവനമനുഷ്ഠിച്ച ഇന്ദിര നാലു വർഷം മുമ്പാണ് ഇവിടെയെത്തിയത്. അന്ന് 332 കുട്ടികളുണ്ടായിരുന്നിടത്ത് കഴിഞ്ഞ വർഷം അത് 672 ആയി. ഇത്തവണ 750 പേർ എത്തുമെന്നാണ് പ്രതീക്ഷ. എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടുന്നവരുടെ എണ്ണവും വർദ്ധിച്ചു. കഴിഞ്ഞ വർഷം 23 കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്. വിവിധ മേളകളിലും വിദ്യാലയം കിരീടമണിഞ്ഞു.
കൊയിലാണ്ടി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ ചുമതല വഹിച്ചപ്പോൾ നിരവധി കുട്ടികൾക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. കായികാദ്ധ്യാപകനായിരുന്ന പരേതനായ കപ്പന ഹരിദാസന്റെ ഭാര്യയാണ്.