purameri
പുറമേരിയിൽ ആരംഭിച്ച തരിശുനില കൃഷി യു.എൽ.സി.സി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്യുന്നു

വടകര: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുറമേരി പഞ്ചായത്തിലെ അഞ്ച് ഏക്കർ തരിശുഭൂമിയിൽ കൃഷി ആരംഭിച്ചു. ജില്ലാ കാർഷികോത്പാദക വിപണന സഹ.സംഘത്തിന്റെ നേതൃത്വത്തിലാണ് കൃഷി. വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. നടീൽ ചടങ്ങ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി നിർവഹിച്ചു. വി.പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് ഇ.അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. പുറമേരി കൃഷി ഓഫീസർ രേണുക, അർജുൻ എന്നിവർ പ്രസംഗിച്ചു.