anus-maranam
പി.കെ.നാണു മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തുന്നു.

വടകര: കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന പി.കെ.നാണു മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഴിയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.കെ.വിശ്വനാഥൻ, പി.രാഘവൻ മാസ്റ്റർ, അശോകൻ ചോമ്പാല, വി.കെ.അനിൽകുമാർ കെ.പി. രവീന്ദ്രൻ, സുബിൻ മടപ്പള്ളി, കെ.പി.വിജയൻ, പി.കെ.കോയ, കെ.കെ ഷെറിൻ കുമാർ എന്നിവർ പ്രസംഗിച്ചു. ദേശീയപാതാ കർമ്മസമിതി പ്രവർത്തകർ ചോമ്പാലയിലെ വസതിയിലെത്തി ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. ജില്ലാ കൺവീനർ എ.ടി.മഹേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, പി.ബാബുരാജ്, എം.പി.ജയചന്ദ്രൻ, പി.രാഘവൻ മാസ്റ്റർ, ഇബ്രാഹിം മാണിക്കോത്ത് എന്നിവർ പ്രസംഗിച്ചു.