news
മലാപ്പറമ്പ് ബൈപാസിൽ മാലിന്യം തള്ളുന്നതിനെതിരെ ബി.ഡി.ജെ.എസ് സംഘടിപ്പിച്ച നില്പ് സമരം ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തുർമഠം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മലാപ്പറമ്പ് ബൈപാസിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതിനെതിരെ ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡരികിൽ നില്പ് സമരം നടത്തി. ജില്ല വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തുർമഠം സമരം ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോജി അദ്ധ്യക്ഷത വഹിച്ചു. റഫിഖ്, ബൈജുനാഥ്, പി.സുരേഷ്, വി.ബി.അജിത് കുമാർ, പ്രജിത്ത്, ആഷിഖ് വിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു.