മുക്കം: ലോക്ക് ഡൗൺ കാലത്ത് ക്ഷേമ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ സാമ്പത്തിക സഹായം സഹകരണ ബാങ്കുകൾ വഴി വിതരണം ആരംഭിച്ചു. കാരശ്ശേരി ബാങ്കിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. സൈനബ ആറ്റുപുറം ആദ്യ തുക ഏറ്റുവാങ്ങി. ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ, ജനറൽ മാനേജർ എം.ധനീഷ്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡെന്നി ആന്റണി, ബ്രാഞ്ച് മാനേജർ രാജലക്ഷ്മി, അബ്ദുൽ കരീം, മൊയ്‌തീൻ കുട്ടി എന്നിവർ സംബന്ധിച്ചു. കൊടിയത്തൂർ സഹ.ബാങ്ക് 1160 കുടുംബങ്ങൾക്ക് ധനസഹായ വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് ഇ.രമേശ്ബാബു ചീനിക്കണ്ടി ശാന്തയ്ക്ക് തുക കൈമാറി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സംബന്ധിച്ചു.