ബാലുശ്ശേരി: ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 225 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി. പുനത്തിൽ മധുവിന്റെ വീടിന് പിറകിൽ 75 ലിറ്റർ കൊള്ളുന്ന മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. ബാലുശ്ശേരി റെയിഞ്ച് പ്രിവന്റീവ് ഓഫീസർ സി.ശശി, സി.ഇ.ഒമാരായ കെ.കെ.ശിവകുമാർ,ടി. നൈജീഷ്, ഇ.എം.ഷാജി, വനിത സി.ഇ ഷൈനി, ഒ.ടി.പ്രജീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.