കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ പ്രവാസിദ്രോഹ നടപടികൾക്കെതിരെ കുടുംബങ്ങളിൽ പ്രതിഷേധമുയരണമെന്ന് വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. കുൽസു പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ഭവനരോഷം പരിപാടിയുടെ ഭാഗമായി പയ്യോളിയിലെ വസതിയിൽ വനിതാ ലീഗ് പ്രവർത്തകർക്കൊപ്പം പങ്കാളിയായ ശേഷം സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിലെ കുടുംബങ്ങൾ ഏറെയും പ്രവാസികളെ ആശ്രയിച്ചാണ് കഴിയുന്നത്. കുടുംബം പോറ്റാൻ വേണ്ടി പ്രവാസം തിരഞ്ഞെടുത്ത അവരെ നാടും പരമാവധി ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്നത് പ്രവാസികളാണ്. അവർ പ്രതിസന്ധിയപ്പോൾ നന്ദികേട് കാണിക്കുകയാണ് സർക്കാർ ചെയ്യുന്നത്.