കോഴിക്കോട്: മദ്യപാനികളോട് സർക്കാർ കാണിക്കുന്ന താത്പര്യം വിശ്വാസികളോടും ഉണ്ടാകണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ആരാധനാലയങ്ങൾ തുറക്കണം. ഇതുകൊണ്ട് കൊവിഡ് വ്യാപനം ഉണ്ടാവില്ല.
വെർച്വൽ ക്യൂ സംവിധാനം ക്ഷേത്രങ്ങളിലും നടപ്പാക്കണം. മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങളിൽ പോകാൻ വിശ്വാസികൾക്ക് അനുമതി നൽകണം. സംസ്ഥാനത്ത് മദ്യത്തിന്റെ സമൂഹ വ്യാപനമാണുണ്ടാകുന്നത്. ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്നതിനെതിരെ യു.ഡി.എഫ് ശക്തമായ സമരം സംഘടിപ്പിക്കും.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കള്ളം പറയുന്ന ഷോയായി മാറി. പ്രവാസികളെ സർക്കാർ ചെലവിൽ ക്വാറന്റൈൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ ഏറ്റെടുക്കാൻ യു.ഡി.എഫ് തയ്യാറാണ്. കേരളത്തിന് പുറത്തുനിന്നുള്ളവരെ കൊണ്ടുവരാതിരിക്കാൻ സർക്കാർ മുടന്തൻ ന്യായങ്ങൾ പറയുകയാണെന്നും കെ.മുരളീധരൻ ആരോപിച്ചു.