കോഴിക്കോട് : എഴുത്തുകാരനും സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുമായ എ.കെ.അബ്ദുൽ ഹക്കീമിന് കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ്. 'കൊളോണിയൽ ആധിപത്യം ജനസമൂഹത്തിനുമേൽ അടിച്ചേല്പിക്കുന്ന സാംസ്‌കാരിക അധിനിവേശ'ത്തെക്കുറിച്ചാണ് ഗവേഷണപ്രബന്ധം. എസ്.കെ. പൊറ്റക്കാടിന്റെ ആഫ്രിക്കൻ യാത്രാവിവരണവും സക്കറിയയുടെ 'ആഫ്രിക്ക' എന്ന സഞ്ചാരകൃതിയുമാണ് പഠനത്തിനെടുത്തത്.
സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ അബ്ദുൽ ഹക്കീം രണ്ടു വിദ്യാഭ്യാസകൃതികൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ കർത്താവാണ്. പരേതനായ ചെട്ട്യാൻകണ്ടി മൊയ്തീൻകോയയുടേയും കുഞ്ഞിപ്പാത്തുമ്മയുടേയും മകനാണ്. ഭാര്യ: സീനത്ത്, മക്കൾ: അതുൽ ഇർഫാൻ, ആമിന അഫ്രിൻ.