കോഴിക്കോട്: കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ടി.പി.ശ്രീധരൻ തിരഞ്ഞെടുക്കപ്പെട്ടു. മുൻ ജോയിന്റ് രജിസ്ട്രാറായ ഇദ്ദേഹം ഇപ്പോൾ ചെറുകുളത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്.

സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധിയായി എം.മോഹനനും തിരഞ്ഞെടുക്കപ്പെട്ടു. പി.എം.തോമസ്, സി.എൻ.പുരുഷോത്തമൻ, കെ.കിഷോർകുമാർ, എം.മോഹനൻ, കെ.ബാബുരാജ്, എ.കെ.മോഹനൻ, എം.കെ.ഗീത, പി.റഫീഖ്, വി.രവീന്ദ്രൻ, എം.എം.ദാസൻ എന്നിവരാണ് ഭരണസമിതിയിലെ മറ്റു അംഗങ്ങൾ.