m

കോഴിക്കോട്: വർഷങ്ങളോളം ജീവിതത്തിന്റെ ഭാഗമായിരുന്ന സ്‌കൂളിന് കരുതലിന്റെ കൈത്താങ്ങുമായി കൗൺസിലർ പി. ഉഷാദേവി ഓടിയെത്തി. വിരമിച്ചാൽ വിശ്രമജീവിതത്തിലേക്ക് ഒതുങ്ങുന്നവരിൽ നിന്ന് വ്യത്യസ്തയാവുകയാണ് മീഞ്ചന്ത ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ട. പ്രധാനാദ്ധ്യാപികയായ ഉഷാദേവി.

മീഞ്ചന്ത സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾക്കായി മികച്ച നിലവാരമുള്ള മാസ്‌കുകളുമായാണ് ഉഷ ടീച്ചറെത്തിയത്. 400 മാസ്‌കുകളാണ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ വിതരണം ചെയ്തത്. മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റായ ഉഷ ടീച്ചർ സംഘടനയുടെ സഹായത്തോടെ പതിനായിരത്തോളം മാസ്‌കുകളാണ് ഇതുവരെ നിർമ്മിച്ചത്. ചാലപ്പുറം അച്ചുതൻ ഗേൾസ്, പറമ്പിൽ ജി.എച്ച്.എസ്.എസ് തുടങ്ങിയ സ്‌കൂളുകൾക്കും ആശുപത്രികൾക്കും മാസ്‌ക് നൽകുന്നുണ്ട്. കുട്ടികൾക്ക് സൗജന്യമായി മാസ്‌ക് നൽകാൻ കഴിഞ്ഞതിൽ മുൻ അദ്ധ്യാപിക എന്ന നിലയിൽ സന്തോഷമുണ്ടെന്ന് ഉഷാദേവി ടീച്ചർ പറയുന്നു.