news
കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അശ്വതി പച്ചക്കറി കിറ്റ് കൈമാറുന്നു

കായക്കൊടി: കായക്കൊടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പൂത്തറചളിയിൽ തോട് പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അശ്വതി ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് ഗായിക പാറയുള്ള പറമ്പത്ത് ലീല ഏറ്റുവാങ്ങി. ടി.പി. അജേഷ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗം വിനോദൻ സ്വാഗതവും കെ.കെ.ഷിജിൻ നന്ദിയും പറഞ്ഞു.