കൽപ്പറ്റ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി എം.പി പൊലീസ് വകുപ്പിന് അനുവദിച്ച പി.പി.ഇ കിറ്റുകൾ കൈമാറി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു. വയനാട് പാർലമെന്റ് മണ്ഡലത്തിൽ 500 പി.പി. ഇ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 250 എണ്ണം വയനാട് ജില്ലയ്ക്കും 250 എണ്ണം വീതം മലപ്പുറം, കോഴിക്കോട് ജില്ലകൾക്കുമാണ്. യു.ഡി.എഫ് ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ, കെ.കെ.അഹമ്മദ്ഹാജി,പി.പി.ആലി തുടങ്ങിയവർ പങ്കെടുത്തു.