news

കുറ്റ്യാടി: ജോലി പോലും നഷ്ടപ്പെട്ട് ഗൾഫിൽ നിന്നു മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്നു ക്വാറന്റൈനിൽ കഴിയാൻ തുക ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ സംഗമം തീർത്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. അബ്ദുൾ മജീദ് സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.ജെ. സജീവ് കുമാർ, പി.പി. ആലിക്കുട്ടി, ടി.സുരേഷ് ബാബു, സി.കെ. രാമചന്ദ്രൻ, പി.പി. ദിനേശൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ബാപ്പറ്റ അലി, എ.കെ. ഷംസീർ, കെ.കെ. ജിതിൻ, പി.കെ.ഷമീർ, സുബൈർ, കെ.കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി.