vijayan
വിജയൻ

മീനങ്ങാടി: വീട്ടിലെ മരാമത്ത് പണിയ്ക്കിടെ ഷോക്കേറ്റു ഗൃഹനാഥൻ മരിച്ചു. അമ്പലപ്പടി ജൂബിലി ജംഗ്ഷനിൽ പാലാത്ത് വിജയൻ (58) ആണ് മരിച്ചത്.

മേൽക്കൂരയിൽ ഓടുമേയുന്നതിന് ഇൻഡസ്ട്രിയൽ പണികൾ നടക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: അജിത. മക്കൾ: അജേഷ് (ലക്ചറർ, നെഹ്റു കോളേജ് ഓഫ് എൻജിനിയറിംഗ്, പാലക്കാട്), വിജേഷ് (ഓവർസിയർ, മുപ്പൈനാട് ഗ്രാമപഞ്ചായത്ത്).