പ്രവാസികൾ 1545
കോഴിക്കോട്: ജില്ലയിൽ ഇന്നലെ പുതുതായി വന്ന 603 പേർ ഉൾപ്പെടെ 7734 പേർ നിരീക്ഷണത്തിൽ. ഇതുവരെ 28,534 പേർ നിരീക്ഷണം പൂർത്തിയാക്കി.
ഇന്നലെ പുതുതായി എത്തിയ 33 പേർ ഉൾപ്പെടെ 80 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളതെന്ന് ഡി.എം.ഒ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതിൽ 62 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും 18 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 23 പേർ മെഡിക്കൽ കോളേജിൽ നിന്നു ഡിസ്ചാർജ്ജായി.
ജില്ലയിൽ ഇന്നലെ വന്ന 173 പേർ ഉൾപ്പെടെ ആകെ 1545 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 527 പേർ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയർ സെന്ററുകളിലും 987 പേർ വീടുകളിലും 31 പേർ ആശുപത്രിയിലുമാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 106 പേർ ഗർഭിണികളാണ്.