പേരാമ്പ്ര: ചങ്ങരോത്ത് മണ്ഡലം പതിനാറാം വാർഡിൽ യു.ഡി.എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സവാള, ഉരുളക്കിഴങ്ങ്, തക്കാളി, വെണ്ട, വെള്ളരി, പച്ചമുളക് എന്നിവ അടങ്ങിയ കിറ്റാണ് കന്നാട്ടിയിൽ വിതരണം ചെയ്തത്. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എൻ.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.ടി. സരീഷ്, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പാളയാട്ട് ബഷീർ, പ്രകാശൻ കന്നാട്ടി, ഷൈലജ ചെറവോട്ട്, കെ.സി. ഷാഫി, അരുൺ കിഴക്കയിൽ, പ്രദീപൻ കന്നാട്ടി, നടുക്കണ്ടി ബാലൻ, അലി മാവുകുന്നുമ്മൽ, കെ.സി കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു.