കോഴിക്കോട്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നു കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ എയർ ഇന്ത്യ എക്‌സ്‌പ്രസിൽ 184 പേർ കൂടി എത്തി. കോഴിക്കോട്ടുകാർക്കു പുറമെ മറ്റു അഞ്ചു ജില്ലക്കാർ കൂടി ഇതിലുൾപ്പെടും. 44 പേർ ഗർഭിണികളാണ്. 10 വയസിനു താഴെയുള്ള കുട്ടികൾ 43 പേരും.

വന്നെത്തിയവരിൽ 59 പേരെ കൊവിഡ് കെയർ സെന്ററുകളിലേക്കു മാറ്റി. 115 പേരെ സ്വന്തം വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങിയ എയർ ഇന്ത്യ എക്‌സ്‌പ്രസിൽ 189 പേരാണുണ്ടായിരുന്നത്. എട്ട് ജില്ലകളിൽ നിന്നായി 187 യാത്രക്കാരായിരുന്നു. മറ്റു രണ്ടു പേർ മാഹി സ്വദേശികളും. വന്നെത്തിയവരിൽ 45 ഗർഭിണികളുണ്ട്.10 വയസിനു താഴെയുള്ള കുട്ടികൾ 38 പേരും.