
വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് 21 അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിനിൽ സ്വദേശമായ ഉത്തർപ്രദേശിലേക്ക് മടങ്ങി. പഞ്ചായത്തിൽ ആകെയുള്ള 444 അന്യസംസ്ഥാന തൊഴിലാളികളിൽ 54 പേർ രാജസ്ഥാൻ, ചത്തീസ്ഗഡ്, ബീഹാർ എന്നിവടങ്ങളിലേക്ക് മടങ്ങിയിരുന്നു.
മടങ്ങിയവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വില്ലേജ് ഓഫീസർ ടി.പി. റെനീഷ് കുമാർ, ഇ.ടി. അയ്യൂബ്ബ്, കെ.പി.പ്രമോദ് എന്നിവർ തൊഴിലാളികളെ യാത്രയാക്കാനെത്തിയിരുന്നു.