lockel-must

രാമനാട്ടുകര: മദ്യവില്പന പുനഃരാരംഭിച്ച ഇന്നലെ രാമനാട്ടുകരയിൽ മദ്യവില്പന ശാലകൾക്കു മുന്നിൽ വൻ തിരക്ക്. ബെവ്‌കോ ഔട്ട്‌ലെറ്റിനു മുന്നിൽ കയർ കെട്ടി തിരിച്ചിരുന്നു. രണ്ടു പൊലീസുകാർ മദ്യം വങ്ങാനെത്തിവരുടെ മൊബൈലുകൾ പരിശോധിച്ച ശേഷമാണ് കയർകെട്ടിലേക്ക് വിട്ടത്. തുടർന്ന് ബെവ്കോ ജീവനക്കാരൻ ആളുകളെ പരിശോധിച്ച് അഞ്ചു പേരെ വീതം ഉള്ളിലേക്ക് പ്രവേശിപ്പിച്ചു.

അതേസമയം രാമനാട്ടുകരയിലെ രണ്ടു ബാറുകൾക്ക് മുന്നിലും രാവിലെ തന്നെ നീണ്ട നിരയായിരുന്നു. ആശയകുഴപ്പം കാരണം രണ്ടിടത്തും വില്പന വൈകിയാണ് തുടങ്ങിയത്. ഒമ്പതു മണിക്ക് മദ്യവിതരണം തുടങ്ങാറായപ്പോൾ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള സംവിധാനവും ബില്ലടിക്കുന്ന യന്ത്രവും പണിമുടക്കി. സംവിധാനങ്ങളുടെ അപര്യാപ്തത കാരണം ബാറുകൾക്കും മുന്നിലും റോഡിലും ആളുകൾ സാമൂഹ്യ അകലം പാലിക്കാതെയാണ് നിന്നത്.