lockel-must
പി കെ സജ്ന

രാമനാട്ടുകര: രാമനാട്ടുകര നഗരസഭാ വൈസ് ചെയർപേഴ്സൺ പി.കെ. സജ്നയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിനാണ് സി.പി.ഐയിൽ നിന്ന് പുറത്താക്കിയതെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി മജീദ് വെൺമരത്ത് പ്രസ്താവനയിൽ അറിയിച്ചു. സജ്നയ്‌ക്ക്

പാർട്ടിയുമായോ എൽ.ഡി.എഫുമായോ നിലവിൽ യാതൊരു ബന്ധവുമില്ല. മുന്നണി നയങ്ങൾക്കെരെ പ്രവർത്തിച്ചതിനാണ് ഇവർക്കെതിരെ അവിശ്വാസത്തിന് എൽ.ഡി.എഫ് നോട്ടീസ് നൽകിയത്. ജൂൺ രണ്ടിന് പ്രമേയം നഗരസഭയിൽ ചർച്ച ചെയ്യും.