രാമനാട്ടുകര: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ രാമനാട്ടുകര ഈസ്റ്റ് ബ്രാഞ്ച് രൂപീകരിച്ച നെൽക്കതിർ കർഷക സമിതി തരിശുനില നെൽകൃഷി ആരംഭിച്ചു. രാമനാട്ടുകര സർവീസ് സഹ. ബാങ്ക് ചെയർമാൻ വിജയൻ. പി. മേനോൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.പി.പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രാജൻ പുൽപ്പറമ്പിൽ, സഹകരണ ബാങ്ക് ഡയറക്ടർ രാജേഷ് നെല്ലിക്കോട്ട്, സി.പി.ഐ ലോക്കൽ സെക്രട്ടറി മജീദ് വെണ്മരത്ത്, സഹകരണ ബാങ്ക് ജനറൽ മാനേജർ ടി .വി.രാജൻ , എ. സലീം, കൃഷ്ണൻ പൊറക്കുറ്റി, വിജയൻ പരിയാപുരത്ത്, പി.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. കർഷക സമിതി ഭാരവാഹികളായി രാജേഷ് നെല്ലിക്കോട്ട്, പി.രാജൻ (രക്ഷാധികാരികൾ), എൻ.ദേവദാസ് (പ്രസിഡന്റ്), പി. സുബ്രമണ്യൻ (വൈസ് പ്രസിഡന്റ്) , വി .വി .കൃഷ്ണൻ (സെക്രട്ടറി), കെ. എൻ .ബാബു (ജോ.സെക്രട്ടറി), പി. സുരേന്ദ്രൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.