lockel-must

ഫറോക്ക്: ഫറോക്ക് നഗരത്തിലെ റോഡ് നവീകരണം അപകടക്കെണിയാകുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പോസ്റ്റ് ഓഫീസിന് മുന്നിലെ നവീകരിച്ച ദേശീയപാതയിലാണ് അപകടം പതിയിരിക്കുന്നത്. ടാറിംഗിനെ തുടർന്ന് റോഡിന്റെ ഒരുവശക്കുണ്ടായ കുഴിയാണ് യാത്രക്കാ‌ർക്ക് ഭീഷണിയാകുന്നത്.

പാതയുടെ 30 മീറ്റർ നീളമുള്ള ഭാഗത്ത് രണ്ട് മുതൽ മൂന്ന് അടി താഴ്ചയാണുള്ളത്. പഴയ ദേശീയപാത നവീകരിച്ചപ്പോൾ പോസ്റ്റ് ഓഫീസിന് മുന്നിലെ സ്ഥലം റോഡിനോട് ചേർത്തിരുന്നു. ഇതിനെതിരെ കോടതിയിൽ ഹർജി നൽകിയതോടെ നവീകരണവും നിലച്ചു. പോസ്റ്റ് ഓഫീസിന്റെ മുന്നിലെ റോഡ് ഇടുങ്ങിയതാണ്. ബസ് സ്റ്റാൻഡ് പരിസരത്തെ തിരക്കുള്ള ഇടമായതിനാൽ അധികൃതർ അടിയന്തരമായി റോഡ് വക്കിലെ കുഴി നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.