ബാലുശ്ശേരി: ഒയിസ്ക ഇന്റർനാഷണൽ ബാലുശ്ശേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ പനങ്ങാട് പഞ്ചായത്തിന് സമീപം തരിശുഭൂമിയിൽ കൃഷിയിറക്കി. കരനെല്ല്, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് എന്നിവയാണ് പ്രധാന കൃഷികൾ. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി ഉദ്ഘാടനം ചെയ്തു. പനങ്ങാട് കൃഷി ഓഫീസർ മനോജ് കുമാർ, കൺവീനർ രാമകൃഷ്ണൻ മുണ്ടക്കര, കെ.കെ.പത്മനാഭൻ മാസ്റ്റർ, ഫൈസൽ കിനാലൂർ എന്നിവർ സംബന്ധിച്ചു. മെമ്പർമാരുടെ വീടുകളിൽ 'ഒരു മുറം കൃഷി' പദ്ധതിക്കും തുടക്കമായി.