p
പല്ലവി സജിൻ

കോഴിക്കോട്: കൊവിഡ് കാലത്ത് പരീക്ഷയ്‌ക്ക് പോവുന്ന ചേട്ടൻമാരെയും ചേച്ചിമാരെയും ഉപദേശിക്കുന്ന കുഞ്ഞനുജത്തിയുടെ വീഡിയോ വൈറലായി. നാലു വയസുകാരി പല്ലവി സജിന്റെ ഒന്നര മിനുട്ടുള്ള വീഡിയോയാണ് വൈറലായത്. വീട്ടിൽ നിന്നിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നും തെർമൽ സ്ക്രീനിംഗിന് വിധേയമാവണമെന്നും പല്ലവി ഓർമ്മിപ്പിക്കുന്നു. ശിവപുരം ഹയർസെക്കൻഡറി സ്‌കൂളിലെ ബോട്ടണി അദ്ധ്യാപിക എൻ.സ്‌മിജയാണ് രചനയും സംവിധാനവും നിർവഹിച്ചത്.ജിത്തു കോളയാടാണ് ചിത്രീകരണം. വേളം ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ സജിന്റെയും തൂണേരി പഞ്ചായത്ത് ജീവനക്കാരി അനുശ്രീയുടേയും മകളാണ്.