കോഴിക്കോട്: എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

രാഷ്ട്രീയ, സാഹിത്യ, സാമൂഹിക, മാദ്ധ്യമ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വീരേന്ദ്രകുമാറിന്റെ വിയോഗം സാംസ്‌ക്കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പാറന്നൂർ അനുശോചന യോഗത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ പ്രദീപ് കുന്നുകര, പ്രകാശൻ മൊറാഴ , സംസ്ഥാന ഖജാൻജി പ്രസീത അഴീക്കോട്, അജി അറമാനൂർ എന്നിവർ വീഡിയോ അനുശോചന യോഗത്തിൽ പ്രസംഗിച്ചു.