കോഴിക്കോട്: കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുജ്ജ്വല നേതാവായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരിച്ചു. നാല് ദശാബ്ദ കാലം അടുത്ത ആത്മബന്ധം പുലർത്താനും ഹൃദയം പങ്കുവെക്കാനും കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാറിന്റെ ഗ്രന്ഥങ്ങൾ മലയാള ഭാഷയ്‌ക്ക് മുതൽക്കൂട്ടാണ്. പാരിസ്ഥിതിക വിഷയത്തിൽ അവഗാഹപൂർവം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ നേതാവും കേരളത്തിലില്ല.