കോഴിക്കോട്: എം.പി.വീരേന്ദ്രകുമാറിന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹവുമായി ഏറ്റവും അടുത്ത വ്യക്തി ബന്ധം പുലർത്താൻ കഴിഞ്ഞു. കേരളീയ സമൂഹത്തിന്റെ സർവ മണ്ഡലങ്ങളിലും സജീവ സാന്നിധ്യമുറപ്പിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വീരേന്ദ്രകുമാർ. രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും കേരളീയ സമൂഹത്തിനാകെയും നികത്താനാവാത്ത നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.