കോഴിക്കോട്: പ്രവർത്തിച്ച മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എം.പി. വീരേന്ദ്രകുമാർ എം.പി യെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങൾക്കായി പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകളെ കേരളം എന്നും സ്‌മരിക്കും. വയനാട്ടിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആശയം നടപ്പിലാക്കാൻ യു.ഡി.എഫ് സർക്കാരിന് പ്രോത്സാഹനം നൽകിയത് വീരേന്ദ്രകുമാറാണ്. മെഡിക്കൽ കോളേജിനുള്ള മുഴുവൻ സ്ഥലവും വീരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായാണ് നൽകിയത്.