കോഴിക്കോട്: രാഷ്ട്രീയത്തിനപ്പുറം വ്യക്തി ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു എം.പി.വീരേന്ദ്രകുമാറെന്ന് പി.ടി.എ റഹിം എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ വീരേന്ദ്രകുമാർ മത്സരിക്കാനെത്തിയ സന്ദർഭത്തിലാണ് കൊടുവള്ളിയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ സാഹചര്യം അദ്ദേഹത്തിന് ബോധ്യമാവുന്നത്. ചരിത്രത്തിലാദ്യമായി കൊടുവള്ളി മണ്ഡലത്തിൽ പതിനായിരം വോട്ടിന്റെ ലീഡ് നേടി അദ്ദേഹം വിജയിച്ചു. നേരിട്ട് പരിചയമില്ലെങ്കിലും വിജയശ്രീലാളിതനായി സ്വീകരണങ്ങൾ ഏറ്റുവാങ്ങാനെത്തുന്ന അദ്ദേഹത്തെ കാണാൻ കൊടുവള്ളി പാലത്തിനടുത്ത് പോയ സന്ദർഭം ഓർമ്മയിലെത്തുന്നു. എന്നെ കണ്ടയുടനെ തുറന്ന ജീപ്പിലേക്ക് പിടിച്ചുകയറ്റി. എന്റെ ഇടതുപക്ഷത്തേക്കുള്ള ആദ്യത്തെ വഴിയായി ഇത് മാറുകയായിരുന്നുവെന്നും പി.ടി.എ റഹിം ഓർമ്മിച്ചു.